കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജി സ്വീകരിച്ചു; ഇബ്രാഹിംകുഞ്ഞ് പുതിയ മന്ത്രി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ചു. വി. കെ. ഇബ്രാഹിംകുഞ്ഞ് കുഞ്ഞാലിക്കുട്ടിക്ക് പകരം ലീഗ് മന്ത്രിയായി സ്ഥാനമേല്‍ക്കും.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ജനവരി ഒന്ന് ശനിയാഴ്ച ചേര്‍ന്ന ലീഗ് യോഗത്തിന് ശേഷം അറിയിച്ചത്. രാജിക്കാര്യം ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അടുത്ത ദിവസം തന്നെ രാജി സമര്‍പ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി തുടരണമെന്നാണ് ലീഗ് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടത്. തുടര്‍ന്ന് പാണക്കാട് തങ്ങള്‍ക്ക് തീരുമാനം വിടുകയും അദ്ദേഹം രാജി അംഗീകരിക്കുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയാവുമെന്ന തീരുമാനവും തങ്ങളുടേതായിരുന്നു.

കുഞ്ഞാലിക്കുട്ടി കൈകാര്യ ചെയ്തിരുന്ന വ്യവസായം, ഐടി വകുപ്പുകള്‍ തന്നെയായിരിക്കും ഇബ്രാഹിം കുഞ്ഞിന്. മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാവില്ല.

രാജി വയ്ക്കാനുള്ള സാഹചര്യങ്ങള്‍ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ വിശദീകരിച്ചു. തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും പാര്‍ട്ടിയിലെ സ്ഥാനവും മന്ത്രിസ്ഥാനവും ഒന്നിച്ചുകൊണ്ടുപോവാന്‍ പ്രയാസമുള്ളതിനാലാണ് മന്ത്രി സ്ഥാനം രാജി വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X