Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണസംഖ്യ രണ്ട് ലക്ഷമായേക്കും

കൊളംബോ: കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സുനാമി കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷമായേക്കും. ഒന്നര ലക്ഷം പേര്‍ മരിച്ചതായി യുഎന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദുരന്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്ക് ലഭ്യമാവാന്‍ ഇനിയും നാളുകളെടുക്കും. യുഎന്‍ വക്താവ് പറഞ്ഞതു പോലെ കൃത്യമായ കണക്ക് ഒരിക്കലും പുറത്തുവരില്ലെന്നതാണ് സത്യം. കടല്‍ക്ഷോഭത്തില്‍ ഒഴുകിപോയ ഗ്രാമങ്ങളില്‍ എത്ര പേര്‍ മരിച്ചുവെന്ന് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയില്‍ മരണസംഖ്യ 15,000ഓളം വരും. ശ്രീലങ്കയില്‍ മരണസംഖ്യ കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 29,000ഓളം പേര്‍ മരിച്ചുവെന്നായിരുന്നു ഔദ്യോഗികമായ കണക്ക്. 14,000ഓളം പേരെ ഇവിടെ കാണാതായിട്ടുണ്ട്. 42,000 വരും ശ്രീലങ്കയിലെ മരണസംഖ്യ എന്നാണ് കരുതുന്നത്.

ഇന്തോനേഷ്യയില്‍ മാത്രം മരണസംഖ്യ ഒരു ലക്ഷം കവിയുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇവിടെ 80,000 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തായ്ലാന്റില്‍ മരണസംഖ്യ 8000 വരുമെന്നാണ് അറിയുന്നത്.

ദുരന്തസഹായം അമേരിക്ക പത്തിരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. 35 കോടി ഡോളാണ് (1540 കോടി രൂപ) അമേരിക്ക ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായം. ഇതോടെ ദുരിതാശ്വാസമായി ലോകരാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന തുക 136 കോടി ഡോളര്‍ (5984 കോടി രൂപ) ആയി ഉയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+