അനില്‍ അംബാനി രാജി വച്ചു
ദില്ലി: റിലയന്‍സ് ഗ്രൂപ്പിന്റെ പെട്രോകെമിക്കല്‍ കമ്പനിയായ ഐപിസിഎലിന്റെ വൈസ്ചെയര്‍മാന്‍, ഡയറക്ടര്‍ സ്ഥാനങ്ങള്‍ അനില്‍ അംബാനി രാജി വച്ചു.
രാജ്യത്തെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായിരുന്ന ഐപിസിഎലിന്റെ നിയന്ത്രണം 2002ലാണ് റിലയന്‍സ് ഏറ്റെടുത്തത്.
അനിലിന്റെ സഹോദരന്‍ മുകേഷ് അംബാനിയാണ് കമ്പനി ചെയര്‍മാന്‍. റിലയന്‍സിന്റെ ഉടമസ്ഥവകാശ തര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റവും പുതിയ വഴിത്തിരിവാണ് അനിലിന്റെ രാജി. രാജിവാര്‍ത്ത അനിലിന്റെ വക്താവ് സ്ഥിരീകരിച്ചു.












Click it and Unblock the Notifications