റിലയന്‍സ് 84.7 കോടി ഒരാഴ്ചയ്ക്കകം നല്‍കണം
ദില്ലി: റിലയന്‍സ് ഇന്‍ഫോകോം ബിഎസ്എന്‍എല്ലിന് നല്‍കാനുള്ള 84.7 കോടി രൂപ ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.
നിയമവിരുദ്ധമായി രാജ്യാന്തര കോളുകള്‍ ലോക്കല്‍ കോളുകളുടെ നെറ്റ്വര്‍ക്കിലൂടെ കൈകാര്യം ചെയ്ത് വെട്ടിപ്പ് നടത്തിയതിനുള്ള പിഴയായാണ് ഈ തുക റിലയന്‍സ് ബിഎസ്എന്‍എല്ലിന് നല്‍കേണ്ടത്.
ഡിസംബര്‍ 13നാണ് 182. 7 കോടി രൂപ പിഴയായി നല്‍കാന്‍ കോടതി റിലയന്‍സിനോട് ഉത്തരവിട്ടിത്. ഇതില്‍ 93 കോടി രൂപ നല്‍കിയ റിലയന്‍സ് ബാക്കി തുകക്ക് ബാങ്ക് ഗ്യാരന്റ് നല്‍കാമെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചിരുന്നു. റിലയന്‍സിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജനവരി മൂന്ന് തിങ്കളാഴ്ച ഒരാഴ്ചയ്ക്കകം പണം നല്‍കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications