ജെ. എന്‍. ദീക്ഷിത് അന്തരിച്ചു
ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെ. എന്‍. ദീക്ഷിത് (68) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ ജനവരി മൂന്ന് തിങ്കളാഴ്ച രാവിലെ 6.30ന് അദ്ദേഹത്തെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ കൊണ്ടുവരികയായിരുന്നു.
മാലിദ്വീപ് ഒഴികെയുള്ള എല്ലാ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ ഹൈക്കമ്മിഷണറായോ അംബാസിഡറായോ ദീക്ഷിത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1994ല്‍ വിദേശകാര്യ സെക്രട്ടറിയായി വിരമിച്ചതിന് ശേഷം എഴുത്തുകാരനായും സ്ഥിരം പംക്തി എഴുത്തുകാരനായും അദ്ദേഹം ശ്രദ്ധേയനായി. അന്തര്‍ദേശീയ, ദേശീയ പ്രശ്നങ്ങളെ കുറിച്ച് എഴുതാറുണ്ടായിരുന്നു.
ബിജെപി സര്‍ക്കാരിന്റെ പതനത്തിന് ശേഷം ബ്രജേഷ് മിശ്ര രാജിവച്ചതിനെ തുടര്‍ന്നാണ് ദീക്ഷിത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിതനായത്.












Click it and Unblock the Notifications