ദേശീയഗാനം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ദില്ലി: ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ നിന്ന് സിന്ധ് എന്ന പദം ഒഴിവാക്കി കശ്മീര്‍ ചേര്‍ക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ വിശദീകരണം തേടി സുപ്രീംകോടതി കേന്ദ്ര ആഭ്യന്തര, വിദേശകാര്യ, മാനവവിഭവശേഷി വകുപ്പുകള്‍ക്ക് നോട്ടീസയച്ചു.
നേരത്തെ സിന്ധ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് സംസ്കാരത്തെയാണെന്നും അത് നീക്കം ചെയ്യുന്നത് സിന്ധി മതവിഭാഗത്തിന്റെ വികാരങ്ങളെ മുറിപ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. സിന്ധ് പാകിസ്ഥാന്റെ ഭാഗമാണെന്നും ദേശീയഗാനമെഴുതിയ കവി രവീന്ദ്രനാഥ ടാഗോര്‍ ഈ വാക്കുകൊണ്ടുദ്ദേശിച്ചത് അന്നത്തെ കാലത്ത് ഇന്ത്യയുടെ ഭാഗമായ സിന്ധിനെയാണെന്നും സംസ്കാരത്തെയല്ലെന്നും കാണിച്ച് സഞ്ജയ് ഭട്നഗര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രിം കോടതിയുടെ ഉത്തരവുണ്ടായത്.
ചീഫ് ജസ്റിസ് ആര്‍.സി ലാഹോട്ടി, ജി.പി മാത്തൂര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്.
ഇത്തരം ആവശ്യങ്ങളെ ന്യായീകരിച്ചാല്‍ ദേശീയഗാനത്തില്‍ നിന്നും വാക്കുകള്‍ എടുത്തുമാറ്റാനും കൂട്ടിച്ചേര്‍ക്കാനും മറ്റുള്ളവരും ആവശ്യമുന്നയിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications