വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ക്ക് ജാമ്യം
ചെന്നൈ: രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിക്ക് മദ്രാസ് ഹൈക്കോടതി ജനവരി മൂന്ന് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.
25,000 രൂപക്കും തത്തുല്യമായ ആള്‍ജാമ്യത്തിനുമാണ് ശങ്കരാചാര്യര്‍ക്ക് ജസ്റിസ് എസ്. ബാലസുബ്രഹ്മണ്യം ജാമ്യം അനുവദിച്ചത്.
വധശ്രമക്കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ ശങ്കരാചാര്യര്‍ക്ക് തുടര്‍ന്നും ജയിലില്‍ കഴിയേണ്ടിവരും. ശങ്കരരാമന്‍ വധക്കേസില്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രിം കോടതി ജനവരി ആറിന് പരിഗണിക്കും.
നേരത്തെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സെഷന്‍സ്കോടതി വധശ്രമക്കേസില്‍ കാഞ്ചി ശങ്കരാചാര്യര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ ശങ്കരാചാര്യര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിം കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.












Click it and Unblock the Notifications