മാതാ അമൃതാനന്ദമയി 100 കോടി നല്‍കും
കൊല്ലം: സുനാമി ദുരിതബാധിതരെ സഹായിക്കാന്‍ അമൃതാനന്ദമയീ മഠം 100 കോടി രൂപ നല്‍കും. മാതാ അമൃതാനന്ദമയി കരുനാഗപ്പള്ളിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ദുരിതാശ്വാസപദ്ധതികള്‍ നടപ്പാക്കേണ്ടതിനെ കുറിച്ച് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. കേരളത്തിനു മാത്രമല്ലാ, പുറത്തുളളവര്‍ക്കും സഹായം ലഭിക്കുന്ന വിധത്തിലായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിക്കും.
സുനാമിയെക്കുറിച്ചു ഗവേഷണം നടത്താന്‍ പഠനകേന്ദ്രം തുടങ്ങാന്‍ പദ്ധതിയുള്ളതായും അമൃതാനന്ദമയി അറിയിച്ചു.












Click it and Unblock the Notifications