Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോട്ടപകടം: നാലാമത്തെ മൃതദേഹവും കിട്ടി

കുമരകം: കുമരകത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ച നാലാമത്തെയാളുടെ മൃതദേഹവും കണ്ടുകിട്ടി.

കോഴിക്കോട് വടകര സ്വദേശി രാഘവന്റെ (48) മൃതദേഹമാണ് ജനവരി മൂന്ന് തിങ്കളാഴ്ച നടത്തിയ തിരച്ചിലില്‍ കണ്ടുകിട്ടിയത്. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്.

കുമരകം ബോട്ടപകടം: മൂന്ന് മൃതദേഹങ്ങള്‍ കിട്ടി
ജനവരി 03, 2005

കുമരകം: ജനവരി രണ്ട് ഞായറാഴ്ച രാത്രി കുമരകത്ത് ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് വീണ് കാണാതായ നാല് പേരില്‍ ഒരു വിദേശിയടക്കം മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.

ബഹറിന്‍ സ്വദേശി മുഹമ്മദ് (50), കോഴിക്കോട് വടകര സ്വദേശികളായ പ്രദീപ് (46), ചന്ദ്രന്‍ (47) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോഴിക്കോട് വടകര സ്വദേശി രാഘവനായി (48) തിരച്ചില്‍ തുടരുകയാണ്.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വേമ്പനാട്ട് കായലില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടയിലാണ് ബോട്ട് ചെരിഞ്ഞ് ബോട്ടിന്റെ മുകളിലുണ്ടായിരുന്ന ആറ് പേര്‍ വെള്ളത്തില്‍ വീണത്. അതിവേഗതയില്‍ ഓടികൊണ്ടിരുന്ന ബോട്ടിന്റെ ഗതി മറ്റൊരു ദിശയിലേക്ക് തിരിച്ചുവിട്ടപ്പോഴാണ് ബോട്ട് ചെരിഞ്ഞത്. ആറ് പേരില്‍ രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ചാന്നാനിക്കാട് കാലായില്‍ രഞ്ജിത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയവരായിരുന്നു ഇവര്‍. രഞ്ജിത്ത് ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയാണ് ബഹറിന്‍ സ്വദേശി മുഹമ്മദ്. മറ്റുള്ളവരോടൊപ്പം വെള്ളത്തില്‍ വീണ രഞ്ജിത്തും മറ്റൊരാളുമാണ് നീന്തി രക്ഷപ്പെട്ടത്. ബോട്ടില്‍ 12 പേരാണുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+