കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ആര്‍. രാജന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി പി. ആര്‍. രാജനെ തിരഞ്ഞെടുത്തു. മത്സരമില്ലാതെ ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയായിരുന്നു.

ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് മാനേജരാണ് പിണറായി പക്ഷക്കാരനായ പി. ആര്‍. രാജന്‍. ട്രേഡ് യൂണിയന്‍ രംഗത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ പി. ആര്‍. രാജന്‍ നേരത്തെ വില്പനികുതി വകുപ്പില്‍ നിന്ന് രാജിവച്ച് കൊടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.

ഞായറാഴ്ച രാത്രി വരെ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരം നടക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിണറായി പക്ഷത്തിന്റെ തന്ത്രപരമായ ഇടപെടലുകളിലൂടെ തിരഞ്ഞെടുപ്പ് ഒഴിവാക്കുകയായിരുന്നു. സമ്മേളനത്തില്‍ മുന്‍തൂക്കം നേടിയ വി. എസ് പക്ഷം തിരഞ്ഞെടുപ്പിനായി എല്ലാ സന്നാഹങ്ങളും നടത്തിയിരുന്നു.

എന്നാല്‍ മത്സരമുണ്ടായാല്‍ ഇപ്പോഴത്തെ സെക്രട്ടറി ഇ. പി. ജയരാജന്‍ തന്നെ ഒരു വര്‍ഷം കൂടി തുടരുമെന്ന് പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ഇത് സമ്മേളനത്തില്‍ തര്‍ക്കത്തിന് വഴിവച്ചു. ഒടുവില്‍ വി. എസ് പക്ഷം ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X