അനന്തുവിനും അക്ഷരയ്ക്കും വീണ്ടും വിലക്ക്
കൊട്ടിയൂര്‍: എച്ച്ഐവി ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് വീണ്ടും വിലക്ക്. കൊട്ടിയൂര്‍ സ്വദേശികളായ അക്ഷരയ്ക്കും അനന്തുവിനേയും അക്ഷരയേയും തത്കാലം സ്കൂളില്‍ കടത്തേണ്ടതില്ലെന്ന് കൊട്ടിയൂര്‍ എസ്.എന്‍.എല്‍.പി സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചതിനെ തുടര്‍ന്നാണ് എച്ച്ഐവി ബാധിതരായ ഇവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടത്.
ഇതുസംബന്ധിച്ച് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും മാനേജ്മെന്റ് അധകൃതരുടെ കടുംപിടുത്തം മൂലം ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാതെ വരികയായിരുന്നു.
കുട്ടികളെ ഇപ്പോള്‍ സ്കൂളില്‍ കടത്തിയാല്‍ വരുംവര്‍ഷത്തെ അഡ്മിഷനെയും സ്ഥാപനത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കുമെന്നാണ് സ്കൂള്‍ അധികൃതരുടെ നിലപാട്. 2005 ജൂണിനു ശേഷം അക്ഷരയെയും അനന്തുവിനെയും സ്കൂളില്‍ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാമെന്നുള്ള നിര്‍ദേശമാണ് അധകൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.
കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിക്കാമെന്നു ധാരണയായതിനെ തുടര്‍ന്ന് പ്രവേശനതീയതി നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗം സ്കൂള്‍ അധികൃതര്‍ നിലപാടു മാറ്റിയതിനെ തുടര്‍ന്ന് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.
എച്ച്ഐവി ബാധിതരോടുള്ള മാനേജ്മെന്റ് നിലപാടിനെ ചര്‍ച്ചയില്‍ പങ്കെടുത്ത സാംസ്കാരിക നേതാക്കളും സയന്‍സ് വിഷന്‍ പ്രവര്‍ത്തകരും എതിര്‍ത്തു.












Click it and Unblock the Notifications