എന്‍എസ്എസിന് കോംപ്ലക്സിനായി ഭൂമി അനുവദിച്ചു
ചങ്ങനാശേരി: എന്‍എസ്എസിന് ആയുര്‍വേദ മെഡിക്കല്‍ സമുച്ചയം പണിയുന്നതനായി പന്തളത്തെ മന്നം പഞ്ചസാര മില്ലിന്റെ ഒമ്പത് ഏക്കര്‍ ഭൂമി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മെഡിക്കല്‍ കോളജും ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നതിനായുള്ള ആയുര്‍വേദ തോട്ടവും ഉള്‍പ്പെട്ടതാണ് നിര്‍ദിഷ്ട ആയുര്‍വേദ സമുച്ചയം.
എന്‍എസ്എസ് നവതി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്‍എസ്എസിന് ഭൂമി കൈമാറുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications