റൗഫിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കോഴിക്കോട്: ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീനയുടെ മൊഴിമാറ്റം സംബന്ധിച്ച കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം പി. കെ. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യസഹോദരനായ അബ്ദുള്‍ റൗഫിനെ ചോദ്യം ചെയ്യും.
കേസ് സംബന്ധിച്ച ചില രേഖകള്‍ ഹൈക്കോടതിയില്‍ നിന്ന് കിട്ടിയാലുടന്‍ റൗഫിനെയും സഹായിയായ ഷെരീഫിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നല്‍കിയ മൊഴി മാറ്റാന്‍ റൗഫും ഷെരീഫും തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്ന റജീനയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. റജീനയുടെ പ്രസ്താവന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ലോക്കല്‍ പൊലീസിനോട് ഉത്തരവിട്ടത്.
കേസില്‍ അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ടെന്ന് ലോക്കല്‍ പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.












Click it and Unblock the Notifications