സുനാമി ദുരന്തബാധിതര്‍ വസ്ത്രങ്ങള്‍ സ്വീകരിച്ചില്ല
ആലപ്പുഴ: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കായി സംഭാവന ചെയ്ത വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിച്ച വസ്ത്രങ്ങളാണെന്ന കാരണത്താല്‍ സുനാമി ദുരിതബാധിതര്‍ നിരസിച്ചു. ഒരു സാമൂഹിക സംഘടനയുടെ പ്രവര്‍ത്തകര്‍ കഴുകി ഇസ്തിരിയിട്ട് ഇതേ വസ്ത്രങ്ങള്‍ നല്‍കിയപ്പോള്‍ ക്യാമ്പുകളില്‍ കഴിയുന്ന ഇവര്‍ സ്വീകരിക്കുകയും ചെയ്തു.
ക്യാമ്പിലുള്ളവരുടെ മാനസികവികാരം മനസിലാക്കുന്നുവെന്നും തങ്ങള്‍ അവരുടെ ഭാഗത്തു നിന്നു ചിന്തിക്കുന്നെന്നും വസ്ത്രങ്ങള്‍ സ്വീകരിക്കാതിരുന്നതില്‍ അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്‍.ജി.ഒ ഡയറക്ടറായ കൊച്ചുറാണി മാത്യു പറഞ്ഞു.
ദുരിതബാധിതര്‍ക്കായി ലഭിക്കുന്ന വസ്ത്രങ്ങള്‍ പല ക്യാമ്പുകളിലും കുന്നുകൂടിയിട്ടുണ്ട്.












Click it and Unblock the Notifications