പരിയാരം: സുധാകരന്‍ രാജി പിന്‍വലിച്ചു
തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നുമുള്ള രാജി മുന്‍മന്ത്രി കെ. സുധാകരന്‍ പിന്‍വലിച്ചു.
ജനവരി മൂന്ന്് തിങ്കളാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ചെയര്‍മാനും സഹകരണമന്ത്രിയുമായ എം. വി. രാഘവന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സുധാകരന്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
മന്ത്രിയായിരിക്കെയാണ് സുധാകരന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും രാജിവച്ചത്. മെഡിക്കല്‍ കോളജിലെ കോണ്‍ഗ്രസുകാരായ ജീവനക്കാരോട് പകപോക്കല്‍ സമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. രാജിയെ തുടര്‍ന്ന് ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മെഡിക്കല്‍ കോളജ് ഡയറക്ടര്‍ പി. പി. ലക്ഷ്മണന്റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിരുന്നു.
കണ്ണൂര്‍ ഡിസിസി സെക്രട്ടറി എം. പി. ഉണ്ണിക്കൃഷ്ണന്‍, സിഎംപി നേതാവ് പി. ബാലന്‍ മാസ്റര്‍ എന്നിവരാണ് രാഘവനും സുധാകരനും തമ്മില്‍ ചര്‍ച്ച നടത്താന്‍ മുന്‍കൈയെടുത്തത്. ചര്‍ച്ചയില്‍ ഇരുവരും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications