കുഞ്ഞിന് സുനാമി എന്ന് പേരിട്ടില്ല
കായംകുളം: സുനാമി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട തന്റെ കുഞ്ഞിന് സുനാമി എന്ന് പേരിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് വലിയഴീക്കലിലെ മത്സ്യത്തൊഴിലാളിയായ കുട്ടന്‍ പറഞ്ഞു.
ഡിസംബര്‍ ആറിന് ജനിച്ച കുട്ടന്റെ കുഞ്ഞിന് സുനാമി എന്ന് പേരിട്ടുവെന്നും പേരിടല്‍ ചടങ്ങ് ഡിസംബര്‍ 31ന് ആലപ്പുഴയിലെ ആശുപത്രിയില്‍ വച്ചാണ് നടന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയല്ലെന്നും തന്റെ കുഞ്ഞിന് നക്ഷത്ര എന്നാണ് പേരിട്ടതെന്നും കുട്ടന്‍ പറഞ്ഞു.
സുനാമിയുടെ അച്ഛന്‍ എന്ന് ആളുകള്‍ തന്നെ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ റിപ്പോര്‍ട്ടിനെ കുറിച്ച് താനറിയുന്നത്. ദുരന്തം നടക്കുമ്പോള്‍ അത്ഭുതകരമായാണ് താനും ഭാര്യയും കുഞ്ഞും രക്ഷപ്പെട്ടതെന്ന് കുട്ടന്‍ പറഞ്ഞു.












Click it and Unblock the Notifications