Get Updates
Get notified of breaking news, exclusive insights, and must-see stories!

നികുതിയുടെ 92 ശതമാനവും ശമ്പളത്തിന്: വക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധത്തിലും ശ്രമിക്കുമെന്ന് ധനകാര്യവകുപ്പുമന്ത്രി വക്കം പുരുഷോത്തമന്‍.

ജനവരി മൂന്ന് തിങ്കളാഴ്ച കേരളാ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിനു ലഭിക്കുന്ന നികുതിയുടെ 92 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, മറ്റാനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്കാണ് ചെലവാകുന്നത്. ശമ്പളപരിഷ്കരണം നടപ്പാക്കാനാവശ്യപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇക്കാര്യം ഓര്‍മിക്കണം.

ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടോയെന്ന കാര്യം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കണം.ഇത്തരം കാര്യങ്ങള്‍ വികസനത്തെ തടസപ്പെടുത്തരുത്.

വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ലോക്കല്‍ ഓഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രാദേശിക ഭരണഘടകങ്ങളെ ഉപദേശിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+