എയര്‍ ഇന്ത്യ കാര്‍ഗോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ദില്ലി: എയര്‍ ഇന്ത്യ കാര്‍ഗോ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രിലില്‍ സര്‍വീസ് ആരംഭിക്കുന്നതിനായി നാലോളം കാര്‍ഗോ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ എയര്‍ഇന്ത്യ ടെന്‍ഡറുകള്‍ ക്ഷണിച്ചുകഴിഞ്ഞു.
മൂന്ന് എയര്‍ബസുകളും ഒരു ബോയിംഗ് വിമാനവുമാണ് അഞ്ചുമുതല്‍ ഏഴുവര്‍ഷം വരെ പാട്ടത്തിനെടുക്കുന്നത്. ഇതില്‍ ബോയിംഗ് വിമാനവും ഒരു എയര്‍ബസും മാര്‍ച്ചിലും മറ്റുരണ്ട് എയര്‍ബസുകള്‍ ഏപ്രില്‍, മെയ് മാസങ്ങളിലും സര്‍വീസാരംഭിക്കും. 2005 ജനുവരി 27 വരെ മാത്രമെ ടെന്‍ഡറുകള്‍ സ്വീകരിക്കുകയുള്ളൂ.
അടുത്തുതന്നെ എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്നപേരില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കാരംഭിക്കുന്ന ചെലവു കുറഞ്ഞ സര്‍വീസിനുപയോഗിക്കുന്ന വിമാനങ്ങളില്‍ കാര്‍ഗോ സൗകര്യം കുറവാണ്. ഈ സാഹചര്യത്തിലാണ് കാര്‍ഗോ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അടുത്തിടെ ചേര്‍ന്ന എയര്‍ ഇന്ത്യാബോര്‍ഡ് യോഗം തീരുമാനിച്ചത്.
ഇതുകൂടാതെ യൂറോപ്പ് ഈ വര്‍ഷം മുതല്‍ 747 ബോയിംഗ് വിമാനങ്ങള്‍ക്ക് പ്രവേശനമനുവദിക്കാത്തതും കാര്‍ഗോ സര്‍വീസ് പുനരാരംഭിക്കാന്‍ കാരണമായിട്ടുണ്ട്.
1996 വരെ എവര്‍ഗ്രീന്‍ ഇന്റര്‍നാഷണലില്‍ നിന്നാണ് എയര്‍ ഇന്ത്യ കാര്‍ഗോവിമാനങ്ങള്‍ പാട്ടത്തിനെടുത്തിരുന്നത്.












Click it and Unblock the Notifications