മൊബൈല്‍ഫോണ്‍ നിരോധിക്കണം: സുപ്രീംകോടതി
ദില്ലി: ജയിലുകളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗം തടയാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ജയിലുകളില്‍ ഇവയുടെ ഉപയോഗം തടയുവാനുളള മാര്‍ഗങ്ങളെക്കുറിച്ചു ജനുവരി 11ടു കൂടി കോടതിയെ അറിയിക്കണമെന്നും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഫോകോം തുടങ്ങിയവയ്ക്ക് ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ, ജസ്റിസ് എസ്.ബി സിന്‍ഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കി.
അജിത് സര്‍ക്കാര്‍ കൊലപാതകക്കേസില്‍ ആര്‍.ജെ.ഡി എം.പി പപ്പു യാദവിനു ജാമ്യമനുവദിച്ച പറ്റ്ന ഹൈക്കോടതിവിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പെറ്റീഷന്‍ പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്.
പറ്റ്ന ജയിലില്‍ കഴിഞ്ഞിരുന്ന പപ്പു യാദവിന്റെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു. പപ്പു യാദവിനെ ബീഹാറിനു പുറത്തുള്ള ഏതെങ്കിലും ജയിലിലേക്കു മാറ്റണെമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തെക്കുറിച്ച് സുപ്രീംകോടതി വിധി വന്നശേഷം തീരുമാനിക്കാമെന്നുള്ള യാദവിന്റെ വക്കീലിന്റെ വാദത്തോട് കോടതി യോജിച്ചു.
ഈ കേസ് ജനുവരി 11നു വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications