വിജയേന്ദ്രസരസ്വതി ഹാജരാകേണ്ടതില്ല
ചെന്നൈ: ചോദ്യം ചെയ്യുന്നതിനായി കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതി ജനവരി നാല് ചൊവ്വാഴ്ച ഹാജരാകേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു.
നേരത്തെ ജില്ലാ സൂപ്രണ്ട് ഓഫീസില്‍ ചൊവ്വാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് വിജയേന്ദ്രസരസ്വതിക്ക് അന്വേഷണസംഘം സമന്‍സയച്ചിരുന്നു. സമന്‍സ് റദ്ദാക്കിയതായി കാഞ്ചി മഠത്തെ സംഘം അറിയിക്കുകയായിരുന്നു.
സമന്‍സ് റദ്ദാക്കാനുള്ള കാരണം അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല.
സംഭവത്തില്‍ സഹമഠാധിപതിയുടെ സഹോദരന്‍ രഘുവിനെ പൊലീസ് അറസ്റ് ചെയ്തിരുന്നു. രഘു ഇപ്പോള്‍ റിമാന്റിലാണ്.












Click it and Unblock the Notifications