രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നുവീണു
ജയ്പൂര്‍: രാജസ്ഥാനിലെ ബിക്കാനറിന് സമീപം ഇന്ത്യന്‍ വ്യോമസേനനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. വിമാനത്തിന്റെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആരും മരിച്ചിട്ടില്ല.
ജനവരി നാല് ചൊവ്വാഴ്ച നാല്‍ എയര്‍ബേസില്‍ നിന്നും പറന്നുയര്‍ന്ന് വിമാനം ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബിക്കാനറിന് സമീപമുള്ള ഒരു ഗ്രാമത്തിലെ കൃഷിയിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.
അപകടകാരണമെന്തെന്ന് അറിവായിട്ടില്ല. വ്യോമസേനാ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications