Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പാട് ഇപ്പോഴും ഭീതിയുടെ നിഴലില്‍

കൊല്ലം: സുനാമി ദുരന്തത്തില്‍ നൂറിലധികം ആളുകള്‍ മരിച്ച ആലപ്പാട് ഗ്രാമം ഇപ്പോഴും ഭീതിയില്‍ നിന്ന് വിമുക്തമായില്ല. കടല്‍ത്തിരകള്‍ ദുരന്തം വിതച്ച ഇവിടെ ഒരു ചെറിയ തുണ്ടു ഭൂമി മാത്രമാണ് ബാക്കിയുള്ളത്. കരുനാഗപ്പളളിയിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പലരും ഭയം മൂലം തങ്ങളുടെ വീടിന്റെ അവശിഷ്ടങ്ങള്‍ കാണുവാന്‍ പോലും തയ്യാറായിട്ടില്ല.

സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വൈകുന്നതു കൊണ്ട് തിരകളെ തടയുവാനായി കൂട്ടിയിട്ട കല്ലുകള്‍ ഇവിടങ്ങളില്‍ ചിതറിക്കിടക്കുകയാണ്. ആരാധനാലയങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് പലയിടത്തും ബാക്കിയുള്ളത്. ശ്രായിക്കാട് പശ്ചിമേശ്വരക്ഷേത്രത്തിന്റെ വിഗ്രഹമടക്കം കടല്‍ത്തിരകളെടുത്തുപോയി.

തകരാറിലായ വൈദ്യുതിയും വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. തകരാറിലായ കേബിളുകള്‍ മാറ്റുന്ന ജോലികള്‍ വൈദ്യുതബോര്‍ഡ് ആരംഭിച്ചിട്ടുണ്ട്. ശുദ്ധജലവിതരണം ഇവിടങ്ങളില്‍ കാര്യമായി തടസപ്പെട്ടിട്ടില്ല. ശുചീകരണപ്രവര്‍ത്തകര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടെ പല സ്ഥലങ്ങളിലും ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല.

റവന്യൂ ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന വിവരം കിട്ടി ചില സ്ത്രീകള്‍ ദുരന്തത്തില്‍ തകര്‍ന്ന വീടുകളിലേക്കു തിരിച്ചെത്തുന്നുണ്ട്. ഇതിനിടെ അര്‍ഹരല്ലാത്തവരും നഷ്ടപരിഹാരം നേടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പരാതികളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+