Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനരധിവാസം: ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കും

തിരുവനന്തപുരം: സുനാമി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജനവരി മൂന്ന് ചൊവ്വാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നത്.

മൂന്ന് വിധത്തിലായിരിക്കും പുനരധിവാസം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേടുപറ്റിയിട്ടില്ലാത്ത വീടുകള്‍ ശുചീകരണം നടത്തി ഉപയോഗയോഗ്യമാക്കും. ഭാഗികമായി കേടുപാട് സംഭവിച്ച വീടുകള്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെയും നിര്‍മിതി കേന്ദ്രയുടെയും സഹകരണത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ അറ്റക്കുറ്റപ്പണി തീര്‍ത്ത് വാസയോഗ്യമാക്കും. വീടുകള്‍ നഷ്ടപ്പെട്ടവരെ താത്കാലിക ഷെഡ്ഡുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. ഇവര്‍ക്കായാണ് പിന്നീട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത്.

തീരം വിട്ട് റോഡിന് കിഴക്ക് ഭാഗത്തായിട്ടായിരിക്കും ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുന്നത്. ഇവിടെ താമസിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്കായി തീരപ്രദേശത്തുതന്നെ ഫ്ലാറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഭൂചലനത്തെ പ്രതിരോധിക്കുന്ന വീടുകളും ഫ്ലാറ്റുകളുമായിരിക്കും നിര്‍മിക്കുന്നത്.

ആലപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ വീടുകള്‍ പണിയുന്നതിന് സുരക്ഷിത സ്ഥലങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്ര സാങ്കേതിക കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഴീക്കലിലും ആറാട്ടുപുഴയിലും ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് താത്കാലിക പാലങ്ങള്‍ പണിയും. ഇതിന്റെ പണി ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്ഥിരം പാലത്തിന്റെ പണിയും ആരംഭിക്കും.

സര്‍വകക്ഷി യോഗത്തില്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ദില്ലിയില്‍ നിന്നെത്തുന്ന കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ബുധനാഴ്ച ചര്‍ച്ച നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+