സുനാമി: കേന്ദ്രസംഘം കൊച്ചിയിലെത്തി
കൊച്ചി: സുനാമി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നതിനായി കേന്ദ്ര സംഘം ജനവരി മൂന്ന് ചൊവ്വാഴ്ച കൊച്ചിയിലെത്തി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര ഡിസാസ്റര്‍ മാനേജ്മെന്റ് സെക്രട്ടറിയുമായ എ. രസ്തോഗിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പത്ത് അംഗങ്ങളാണുള്ളത്. വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലെ അംഗങ്ങള്‍.
ബുധനാഴ്ച സന്ദര്‍ശനം തുടങ്ങുന്ന സംഘം എടവനക്കാട്, ചെല്ലാനം മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും സംഘം സന്ദര്‍ശനം നടത്തുന്നത്.












Click it and Unblock the Notifications