സുനാമി ദുരന്തം: കേന്ദ്രസംഘം ഇന്നെത്തും
ദില്ലി: സുനാമി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി കേന്ദ്രസംഘം ജനവരി നാല് ചൊവ്വാഴ് കേരളത്തിലെത്തും. കൂടുതല്‍ ദുരിതാശ്വാസം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കും.
ആഭ്യന്തര ജോയിന്റ് സെക്രട്ടറി യശ്വന്ത്രാജിന്റെ നേതൃത്വത്തിലുളള സംഘം മൂന്ന് മണിക്കാണ് എത്തുന്നത്. മന്ത്രി കെ. എം. മാണി, ചീഫ് സെക്രട്ടറി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംഘം എറണാകുളം ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സംഘം ചര്‍ച്ച നടത്തും. രാഷ്ട്രീയകക്ഷികളുടെയും ജനപ്രതിനിധികളുടെയും യോഗം ചൊവ്വാഴ്ച ചേരും.
കേന്ദ്ര ആഭ്യന്തര ഡയറക്ടര്‍ എ. കെ. റസ്തോഗി ബുധനാഴ്ച കേരളത്തിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയുമായി അദ്ദേഹം ചര്‍ച്ച നടത്തും. ജനവരി ആറിന് മടങ്ങുന്ന സംഘം പിന്നീട് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications