ജി. സുധാകരന്‍ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
ആലപ്പുഴ: വി. എസ് പക്ഷക്കാരനായ ജി. സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലെ സെക്രട്ടറിയായിരുന്നു ജി. സുധാകരന്‍. ഐക്യകണ്ഠേനയാണ് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.
നേതൃത്വം ഇടപെട്ട് നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് മത്സരം ഒഴിവായത്. കഴിഞ്ഞ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന എം. എ. ബേബി മുന്‍കൈയെടുത്ത് മത്സരം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടത്തി. മത്സരം ഒഴിവാക്കണമെന്ന് വി. എസ്. അച്യുതാനന്ദന്റെ നിര്‍ദേശവും ഒടുവിലുണ്ടായി. മത്സരമുണ്ടാവുമെന്ന ആശങ്ക ഒടുക്കം വരെയുണ്ടായിരുന്നു.
45 അംഗ ജില്ലാ കമ്മിറ്റിയില്‍ 29 പേര്‍ വി. എസ്. പക്ഷക്കാരാണ്. സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ 27 പേര്‍ വി. എസ്. പക്ഷക്കാരും 17 പേര്‍ പിണറായി പക്ഷക്കാരുമാണ്.












Click it and Unblock the Notifications