കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമയാധിഷ്ഠിത കര്‍മപദ്ധതി നടപ്പിലാക്കണം: ദേവഗൗഡ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരന്തബാധിതരെ പുനധിവസിപ്പിക്കുന്നതിന് സമയാധിഷ്ഠിതമായ കര്‍മപദ്ധതി നടപ്പിലാക്കണമെന്ന് മുന്‍പ്രധാനമന്ത്രി ദേവഗൗഡ ആവശ്യപ്പെട്ടു.

ജനവരി നാല് ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചതിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവഗൗഡ.

പുനരധിവാസ പ്രക്രിയക്ക് പ്രധാനമായും മേല്‍നോട്ടം വഹിക്കേണ്ടത് സര്‍ക്കാരാണ്. ഏതെങ്കിലും ഗ്രാമം ഏറ്റെടുക്കുന്നതിനോ ദുരിതബാധിതര്‍ക്കായി വീടുകള്‍ പണിയുന്നതിനോ ആര്‍ക്കെങ്കിലും ഉദ്ദേശ്യമുണ്ടെങ്കില്‍ അത് സര്‍ക്കാരുമായി ആലോചിച്ചാവണം.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഡിസാസ്റര്‍ മാനേജ്മെന്റ് കമ്മിറ്റി വിവിധ സര്‍ക്കാരിതര, സന്നദ്ധ സംഘടനകള്‍ നടത്തുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഡിസാസ്റര്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണം.

പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ മികച്ച സംവിധാനമുണ്ടാവണമെന്ന് ദേവഗൗഡ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X