സുനാമി: പുനരധിവാസം ശാസ്ത്രീയരീതിയില്‍
തിരുവനന്തപുരം: സുനാമി ദുരന്തബാധിതരെ ശാസ്ത്രീയരീതിയില്‍ മൂന്നുഘട്ടങ്ങളായാണ് പുനരധിവസിപ്പിക്കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുനരധിവാസത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ തോതില്‍ നാശനഷ്ടം സംഭവിച്ച വീടുകള്‍ ഉടന്‍ തന്നെ കേടുപാടുകള്‍ തീര്‍ത്തുനല്‍കും. ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നവരെ താല്‍കാലിക ഷെഡുകളിലേക്കു മാറ്റും. പുനരധിവാസത്തിന്റെ മൂന്നാംഘട്ടത്തിലാകും പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുക. പ്രകൃതി ദുരന്തങ്ങളെ മറികടക്കുന്ന തരത്തിലുള്ള വീടുകള്‍ നിര്‍മിക്കുന്ന രീതിയെക്കുറിച്ചു പഠിക്കാന്‍ ശാസ്ത്ര, പരിസ്ഥിതി കൗണ്‍സിലുകളെ ചുമതലപ്പെടുത്തും.
താല്‍ക്കാലിക ഷെഡുകള്‍ എത്രയും വേഗം നിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. ഇതിനായി സ്വകാര്യവ്യക്തികളില്‍ നിന്നും ഭൂമിയെടുത്താല്‍ അതിനുള്ള വില നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സുനാമി ദുരന്തം മൂലം സംസ്ഥാനത്തെ കാര്‍ഷികമേഖലയില്‍ ആറുകോടിയിലധികം നഷ്ടമുണ്ടായതായി റവന്യു മന്ത്രി ടി.എം മാണി അറിയിച്ചു.












Click it and Unblock the Notifications