കൊല്ലത്തെ അഞ്ച് ക്യാമ്പുകള്‍ ആര്‍മി ഏറ്റെടുത്തു
കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ച് പ്രധാന ദുരിതാശ്വാസ ക്യാമ്പുകളുടെ നിയന്ത്രണം കരസേന ഏറ്റെടുത്തു. ഈ ക്യാമ്പുകള്‍ നോക്കിനടത്തുന്നതില്‍ ബന്ധപ്പെട്ട അധികൃതര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കരസേന ഇവ ഏറ്റെടുത്തത്.
ക്യാമ്പുകളുടെ പ്രവര്‍ത്തനം സൈനികരുടെ നിയന്ത്രണത്തിലായതോടെ അവക്ക് പുതുജീവന്‍ കൈവന്നു. ക്യാമ്പില്‍ അച്ചടക്കവും നിയന്ത്രണവും സൈനികരുടെ വരവോടെയുണ്ടായി. ക്യാമ്പുകള്‍ വൃത്തിയോടെയും ശുചിയായും സൂക്ഷിക്കുക എന്നതാണ് സൈനികര്‍ പ്രധാനമായും ചെയ്യുന്നത്.
നേരത്തെ പല സാമൂഹിക വിരുദ്ധരും ക്യാമ്പുകളുടെ പരിസരങ്ങളില്‍ വരാറുണ്ടായിരുന്നു. സൈനികരുടെ വരവോട് ഇവര്‍ പിന്‍വാങ്ങി.












Click it and Unblock the Notifications