Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനരധിവാസം: യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ മേഖലകളിലെ സുനാമി ദുരിതബാധിതര്‍ക്കായുള്ള സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിക്ക് ഔപചാരികമായ അംഗീകാരം നല്‍കാന്‍ 2005 ജനുവരി നാല് ചൊവ്വാഴ്ച യുഡിഎഫ് യോഗം ചേരും.

വൈകീട്ട് ആറിന് ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്റെ ഔദ്യോഗി വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് യോഗം ചേരുന്നത്.

പിഎസ്സി ഒഴിവുകള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ നികത്തിയെന്നാരോപിച്ച് യോഗത്തില്‍ കേരളാകോണ്‍ഗ്രസ് ജേക്കബ്ബ്, പിള്ള ഗ്രൂപ്പുകള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്താനും സാധ്യതയുണ്ട്. പുതിയ പിഎസ്സി അംഗങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജേക്കബ്ബ്, പിള്ള ഗ്രൂപ്പുകള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ യോഗത്തില്‍ ആഞ്ഞടിച്ചേക്കും.

പിഎസ്സിയില്‍ തങ്ങള്‍ക്കാര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പരാതിയുള്ള സാഹചര്യത്തില്‍ ഈ പ്രശ്നം യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിഷയമാവുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+