ബാഗ്ദാദ് ഗവര്‍ണര്‍ വെടിയേറ്റു മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് പ്രവിശ്യയുടെ ഗവര്‍ണര്‍ അലി അല്‍ ഹൈദരിയും ആറ് സുരക്ഷാഉദ്യോഗസ്ഥരും അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.
ബാഗ്ദാദിനു വടക്കുള്ള ഹുറിയയില്‍ കാറില്‍ വച്ചാണ് ഹൈദരിക്കു വെടിയേറ്റത്. ഹുറിയയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഹൈദരിക്കു നേരെ വാഹനത്തിലെത്തിയ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നു.
മുന്‍പും ഹൈദാരിക്കു നേരെ വധശ്രമമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രവിശ്യാകൗണ്‍സില്‍ പ്രസിഡന്റ് ഇസദീന്‍ സലീം വെടിയേറ്റു മരിച്ചിരുന്നു.യു.എസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഇറാഖി ഭരണാധികാരികള്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നത്.
മറ്റൊരു സംഭവത്തില്‍ പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഒരു ഇറാഖ് സൈനിക കമാന്‍ഡ് പോസ്റിനു സമീപമുണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ എട്ടു പൊലീസുകാരടക്കം 10 പേര്‍ മരിച്ചു. 56 പേര്‍ക്ക് പരിക്കേറ്റു.
ഇറാഖ് കമാന്‍ഡോ പോസ്റിലെ ഗേറ്റിലേക്ക് ഓടിച്ചുകയറ്റാന്‍ ശ്രമിച്ച ബോംബു നിറച്ചുവന്ന ട്രക്ക് ഒരു കാറുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
യു.എസ് എംബസിയും ഇറാഖ് സര്‍ക്കാര്‍ ആസ്ഥാനവും സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണ്‍ മേഖലക്കു സമീപമായാണ് സ്ഫോടനമുണ്ടായത്. യു.എസ് സേനക്കും ഇറാഖിലെ സൈനികര്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും നേരെ രണ്ടുദിവസത്തിനുള്ളിലായി നടക്കുന്ന മൂന്നാമത്തെ ബോംബ് ആക്രമണമാണിത്.












Click it and Unblock the Notifications