Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ചി മഠം അക്കൗണ്ടന്റ് അറസ്റില്‍

ചെന്നൈ: ശങ്കരരാമന്‍ വധക്കേസുമായി ബന്ധപ്പെട്ട് കാഞ്ചി മഠത്തിലെ അക്കൗണ്ടന്റ് വിശ്വനാഥ അയ്യരെ പൊലീസ് അറസ്റ് ചെയ്തു.

ജനവരി നാല് ചൊവ്വാഴ്ച രാത്രിയാണ് അറസ്റുണ്ടായത്. മഠത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തിയതിനാണ് അറസ്റ്.

അതിനിടെ, കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാധാകൃഷ്ണന്‍ വധശ്രമക്കേസില്‍ മഠാധിപതിക്കു ജാമ്യമനുവദിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ജനുവരി ആറിന് ശങ്കരരാമന്‍ വധക്കേസില്‍ സുപ്രീംകോടതി ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മഠാധിപതിക്കെതിരെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മഠാധിപതിക്കെതിരെയുള്ള ആരോപണങ്ങളുടെ വിശദമായ വിവരണം സത്യവാങ്മൂലത്തിലുണ്ട്.

മദ്രാസ് ഹൈക്കോടതി ഈ കേസില്‍ മഠാധിപതിക്കു രണ്ടുതവണ ജാമ്യം നിഷേധിച്ച കാര്യവും കേസ് ഡയറിയും കേസുമായി ബന്ധപ്പെട്ട് അറസ്റിലായവരുടെ മൊഴികളും സര്‍ക്കാര്‍ സുപ്രീംകോടതിക്കു മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+