എണ്ണ നല്‍കാന്‍ ഇന്ത്യ ആവശ്യപ്പെടും
ദില്ലി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സ്ഥിരമായി നീണ്ട കാലയളവില്‍ എണ്ണ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ 2005 ജനുവരി ആറ് വ്യാഴാഴ്ച ദില്ലിയില്‍ നടക്കുന്ന എണ്ണയുല്‍പാദകരുടെ യോഗത്തില്‍ ഇന്ത്യ ഉറപ്പു വരുത്തും. ഇതു കൂടാതെ എണ്ണ, ഗ്യാസുല്‍പാദക പ്രൊജക്ടുകളില്‍ പ്രാതിനിധ്യം നല്‍കാനും സൗദി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരോട് ആവശ്യപ്പെടും.
ഇന്തോനേഷ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളോട് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം കൂടുതല്‍ ക്രൂഡോയില്‍ ആവശ്യപ്പെടാനും ധാരണയായിട്ടുണ്ട്.
ഖത്തറില്‍ നിന്നും അഞ്ച് ദശലക്ഷം ടണ്‍ ഗ്യാസ് അധികമായി ഇറക്കുമതി ചെയ്യാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റിഡിന് ഏഴര ദശലക്ഷം ടണ്‍ എല്‍എന്‍ജി നല്‍കാമെന്ന് ഖത്തറിലെ റാസ് ഗ്യാസ് ഉറപ്പുനല്‍കിയിട്ടുണ്ട്.
കേന്ദ്രപെട്രോളിയം വകുപ്പുമന്ത്രി മണി ശങ്കര്‍ അയ്യര്‍ ചര്‍ച്ചകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.












Click it and Unblock the Notifications