ആന്തമാനിലും സുമാത്രയിലും നേരിയ ഭൂചലനം
ദില്ലി: സുനാമി കടല്‍ക്ഷോഭത്തിന് വഴിതെളിച്ച ശക്തമായ ഭൂചലനത്തിന് ശേഷം തുടര്‍ചലനങ്ങള്‍ ഉണ്ടാവുന്നത് തുടരുന്നു. കഴിഞ്ഞ രാത്രിക്ക് ശേഷം അഞ്ച് തവണയാണ് ആന്തമാന്‍ നിക്കോബാര്‍ ദ്വീപിനും സുമാത്രക്കും ഇടയിലുള്ള മേഖലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ രാത്രി മുതല്‍ മൂന്ന് തവണയാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം അനുഭവപ്പെട്ടത്. ലിറ്റില്‍ ആന്തമാന്‍ ദ്വീപിലും ഭൂചലനമുണ്ടായി. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് അഞ്ചാമതായി ഭൂചലനമുണ്ടായത്. ജനവരി അഞ്ച് ബുധനാഴ്ച രാവിലെ11.03ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തി.
ഗ്രേറ്റ് നിക്കോബാറില്‍ ചൊവ്വാഴ്ച രാത്രി 10.49ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തി. ഇതേ ശക്തിയില്‍ ഇവിടെ രാത്രി 11.37നും ഭൂചലനമുണ്ടായി. ഇവിടെ 12.38നാണ് മൂന്നാമത്തെ ഭൂചലനമുണ്ടായത്. 5.2 ആണ് ഭൂചലനത്തിന്റെ ശക്തി രേഖപ്പെടുത്തിയത്.
ലിറ്റില്‍ ആന്തമാനിലുണ്ടായ തുടര്‍ചലനമാണ് കൂടുതല്‍ ശക്തിയേറിയത്. ഇത് റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി.












Click it and Unblock the Notifications