Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമരീതികള്‍ ശരിയല്ലെന്ന് അജിത

ആലപ്പുഴ: ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരയായി വാര്‍ത്തകള്‍ കൊടുക്കാന്‍ താല്‍പര്യം കാണിച്ച മാധ്യമങ്ങള്‍ സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു പീഡനവാര്‍ത്തകള്‍ വേണ്ടവിധം കൈകാര്യം ചെയ്യുന്നില്ലെന്ന് അന്വേഷി പ്രസിഡന്റ് അജിത.

ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ലൈംഗികപീഡനക്കേസുകളും മാധ്യമങ്ങളുടെ സമീപനവും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യസാക്ഷി മരിച്ച കിളിരൂര്‍ കേസും ഉന്നതര്‍ക്കു പങ്കുള്ള സൂര്യനെല്ലിക്കേസും മാധ്യമങ്ങള്‍ വിസ്മരിക്കുകയാണ്. ചില പീഡനക്കസുകളിലെ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ മാധ്യമവാര്‍ത്തകള്‍ സഹായിച്ചിട്ടുണ്ടെന്നും മിക്കവാറും കേസുകളില്‍ ഉന്നതരായ പ്രതികള്‍ രക്ഷപ്പെടുകയാണെന്നും അജിത അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സെമിനാറില്‍ സംസാരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് അഭിപ്രായപ്പെട്ടു. സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യം കാട്ടണം. എന്നാല്‍ പുതിയ കഥകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കരുത്.

പീഡനത്തിനും ബലാത്സംഗത്തിനും ഇന്ത്യന്‍ പീനല്‍ കോഡനുസരിച്ച് വെവ്വേറെ നിര്‍വചനങ്ങളാണുള്ളതെന്നും എന്നാല്‍ മിക്കവാറും മാധ്യമങ്ങള്‍ പീഡനമെന്നാല്‍ ബലാത്സംഗമെന്നര്‍ത്ഥത്തിലാണ് റിപ്പോര്‍ട്ടുചെയ്യുന്നതെന്നും മധ്യമേഖലാ ഡിഐജി ആര്‍. ശ്രീലേഖ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ വാര്‍ത്തകളും നിരീക്ഷണങ്ങളും കൂട്ടിക്കുഴക്കരുതെന്നും അവര്‍ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കെ.ആര്‍ ജ്യോതിഷ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+