Get Updates
Get notified of breaking news, exclusive insights, and must-see stories!

സുനാമി: കേന്ദ്രസംഘം സന്ദര്‍ശനം നടത്തി

കൊല്ലം: സംസ്ഥാനത്തെ സുനാമി ദുരന്തബാധിത പ്രദേശങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.

കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിലാണ് ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി യശ്വന്ത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തിയത്. ദുരന്തബാധിതര്‍ക്ക് പരമാവധി സഹായം എത്തിക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു.

അടിയന്തിര ദുരിതാശ്വാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കുന്നതിനുമാണ് മുന്‍ഗണന നല്‍കുകയെന്ന് യശ്വന്ത്രാജ് വ്യക്തമാക്കി.

ബുധനാഴ്ച ഉച്ചയോടെ സംഘം തിരുവനന്തപുരത്ത് മടങ്ങിയെത്തും. തിരുവനന്തപുരത്തെത്തുന്ന ഡിസാസ്റര്‍ മാനേജ്മെന്റ് സെക്രട്ടറി എ. കെ. രസ്തോഗിയുമായി സംഘം ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായും റവന്യു മന്ത്രിയുമായും ചര്‍ച്ച നടത്തിയതിന് ശേഷം വീണ്ടും കൊല്ലത്തെത്തും. ബുധനാഴ്ച രാത്രിയാണ് സംഘം ദില്ലിയിലേക്ക് മടങ്ങുന്നത്. ദില്ലിയിലെത്തിയയുടനെ സംഘം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+