സുനാമി: 16.07 കോടി രൂപ ഉടന്‍ ചെലവഴിക്കും
തിരുവനന്തപുരം: വിവിധ മേഖലകളിലായി ദുരിതാശ്വാസത്തിനായി 16.07 കോടി രൂപ ഉടന്‍ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
60,000 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമായി 6.26 കോടി രൂപ വിതരണം ചെയ്യും. തീരദേശത്തെ ജനങ്ങള്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കാനായി 3.85 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും പരിക്കേറ്റവര്‍ക്കുമായി കാണാതായവര്‍ക്കും മറ്റുമായി 1.29 കോടി രൂപ വിതരണം ചെയ്യും. എറണാകുളം ജില്ലയിലെ തീരദേശ റോഡുകള്‍ നന്നാക്കാന്‍ 3.66 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്ത് പോയ 34 മലയാളി കുടുംബങ്ങള്‍ സുനാമി ദുരന്തത്തില്‍ പെട്ടിട്ടുണ്ടെന്നും അവര്‍ക്കും സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തീരപ്രദേശങ്ങളിസെ സുനാമി ദുരന്തബാധിതരായ 2,17,989 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് സൗജന്യ റേഷന്‍ അനുവദിക്കും.












Click it and Unblock the Notifications