കുഞ്ഞാലിക്കുട്ടിയെപ്പറ്റി അന്വേഷിക്കണം: വി.എസ്
പാലക്കാട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സിപിഐഎം പാലക്കാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന് റജീന ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസ് രജിസ്റര്‍ ചെയ്യാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇതു നടക്കാതിരുന്നത്. നിയമം അതിന്റെ വഴിക്കു പോകുമെന്ന് പ്രസ്താവിച്ച് നിയമം കയ്യിലെടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
തന്റെ നിരപരാധിത്വം തെളിയിക്കാനായി ഏതു വിധത്തിലുള്ള അന്വേഷണം നേരിടാനും തയ്യാറാണെന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തണം.
സുനാമി ദുരിതബാധിതരെ സഹായിക്കുവാനായുള്ള സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമല്ലെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു. പലസ്ഥലങ്ങളിലും ഇപ്പോഴും സഹായമെത്തിയിട്ടില്ല. താന്‍ മുന്‍പാവശ്യപ്പെട്ടതനുസരിച്ച് ആലപ്പുഴ-കൊല്ലം മേഖലകളില്‍ കടല്‍ഭിത്തി കെട്ടിയിരുന്നെങ്കില്‍ ഏറെപ്പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ജില്ലാസമ്മേളനത്തില്‍ 300ലധികം പ്രതിനിധികള്‍ പങ്കെടുക്കും.












Click it and Unblock the Notifications