കുഞ്ഞാലിക്കുട്ടി രാജി വച്ചു
തിരുവനന്തപുരം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ജനവരി നാല് ചൊവ്വാഴ്ച രാജിക്കത്ത് നല്‍കി. ഗവര്‍ണര്‍ ആര്‍. എല്‍. ഭാട്യ രാജി സ്വീകരിച്ചു.
മലപ്പുറത്തായിരുന്ന കുഞ്ഞാലിക്കുട്ടി ചൊവ്വാഴ്ച പ്രത്യേക ദൂതന്‍ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് എത്തിച്ചത്. രാജി അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി എഴുതിയ കത്ത് സഹിതം രാജിക്കത്ത് തുടര്‍ന്ന് രാജ്ഭവനിലെത്തിച്ചു. തുടര്‍ന്ന് രാജി അംഗീകരിക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും കുഞ്ഞാലിക്കുട്ടി രാജിവയ്ക്കുകയെന്നാണ് നേരത്തെ കരുതിയിരുന്നത്. പുതിയ മന്ത്രിയായ വി. കെ. ഇബ്രാഹിം കുഞ്ഞിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞുണ്ടാവും.
അതിനിടെ ആദ്യമായി മന്ത്രിയാവുന്ന ഇബ്രാഹിംകുഞ്ഞിന് കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്തിരുന്ന സുപ്രധാനമായ വ്യവസായ വകുപ്പ് നല്‍കുന്നതിനോട് ഭരണമുന്നണിയില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications