കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുസഖ്യം വെല്ലുവിളിയെന്ന് ലത്തീന്‍സമൂഹം

  • By Staff
Google Oneindia Malayalam News

കൊച്ചി: വിശാലഹിന്ദുസഖ്യം രൂപീകരിക്കാനുള്ള എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ആഹ്വാനം രാജ്യത്തിന്റെ മതേതരഭദ്രതക്കു തന്നെ വെല്ലുവിളിയാകുമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷംപേരും ഈ ആഹ്വാനം തള്ളിക്കളയുമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

സാമുദായിക സ്വഭാവമുള്ള മന്നം ജയന്തിയോഘോഷത്തില്‍ പങ്കെടുത്തതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയേയും യോഗം കുറ്റപ്പെടുത്തി. ബഹുഭൂരിപക്ഷത്തിന് അര്‍ഹമായതു ലഭിക്കുന്നില്ലെന്ന് പെരുന്നയില്‍ നടന്ന യോഗത്തില്‍ ആന്റണി പ്രസ്താവിച്ചത് സംസ്ഥാനത്തെ പിന്നോക്കസമുദായങ്ങളോടു ചെയ്ത അനീതിയാണെന്നും യോഗം വിലയിരുത്തി.

കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഫെലിക്സ് പുല്ലോടന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X