Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തൂറ്റ് മാനേജരെ കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട്: മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ചെറൂട്ടിറോഡ് ശാഖാ മാനേജര്‍ കോട്ടാംപറമ്പ് കായലാടി വീട്ടില്‍ ജയരാജന്‍നായരെ (63) ഓഫീസിനകത്ത് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ ഒരു സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

സ്വര്‍ണവായ്പ ഇടപാടുമൂലമുണ്ടായ പ്രശ്നമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. ജനുവരി നാല് ചൊവാഴ്ച കാലത്ത് ഒമ്പതു മണിയോടെ ഓഫീസിലെത്തിയ ജീവനക്കാരിയാണ് തലയില്‍ നിന്ന് ചോര വാര്‍ന്നൊലിച്ച് ക്യാബിനില്‍ താഴെ ഇരിക്കുന്ന നിലയിലായില്‍ മാനേജരെ ആദ്യം കണ്ടത്. സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫ്ളയിങ്ങ്സ്ക്വാഡ് സ്ഥലത്തെത്തി മാനേജരെ ആസ്പത്രിയിലെത്തിച്ചു.

എന്തെങ്കിലും മോഷണം പോയതായി കണ്ടെത്തിയിട്ടില്ലെന്ന് കേസ്സന്വേഷിക്കുന്ന ടൗണ്‍പോലീസ് അറിയിച്ചു. 16 വര്‍ഷമായി ജയരാജന്‍നായര്‍ ഇവിടെ മാനേജരായി ജോലി നോക്കിവരികയാണ്. ദിവസേന സ്ഥാപനം തുറക്കുന്നതും പൂട്ടുന്നതും ജയരാജന്‍നായരാണ്. ചൊവാഴ്ച കാലത്ത് എട്ടരയോടെയാണ് തുറന്നത്.

പോലീസ് സയന്റിഫിക് വിഭാഗവും വിരലടയാളവിഭാഗവും പരിശോധന നടത്തി ഡോഗ് സ്ക്വാഡിലെ പോലീസ് നായയെ കൊണ്ടുവന്നുവെങ്കിലും തെളിവൊന്നും ലഭിച്ചില്ല.

സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേശ്, അസി. കമ്മീഷണര്‍മാരായ എം. ഗോപാലകൃഷ്ണന്‍, അബൂബക്കര്‍ ചാക്കിരി തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി. ടൗണ്‍ സി.ഐയാണ് കേസന്വേഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+