Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണിനെക്കുറിച്ചു പഠിക്കാന്‍ ലാബ്

തിരുവനന്തപുരം: കേരളത്തിലെ മണ്ണിനങ്ങളെപ്പറ്റി വിവരം ലഭ്യമാക്കുന്നതിനുള്ള ജിയോമാറ്റിക്സ് ലാബ് 2005 ജനുവരി ആറ് വ്യാഴാഴ്ച കൃഷിമന്ത്രി കെ.ആര്‍.ഗൗരിയമ്മ ഉദ്ഘാടനം ചെയ്യും. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.രാമചന്ദ്രന്റെ അധ്യക്ഷത വഹിക്കും.

സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സോയില്‍ സര്‍വേ വിഭാഗമാണ് ലാബ് സജ്ജീകരിക്കുന്നത്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ്ങ് ഏജന്‍സിയില്‍നിന്ന് ലഭിക്കുന്ന ഉപഗ്രഹചിത്രങ്ങളും റിമോട്ട് സെന്‍സിങ്ങ് ഡാറ്റയും ഉപയോഗിച്ച് കേരളത്തിലെ വിവിധ മണ്ണിനങ്ങളെപ്പറ്റി പഠിക്കുകയാണ് ലാബിന്റെ ലക്ഷ്യം.

മണ്ണിന്റെ ഘടനയെപ്പറ്റിയുള്ള അറിവിലൂടെ സംസ്ഥാനത്തെ കാര്‍ഷികാസൂത്രണത്തില്‍ ഉണര്‍വുണ്ടാകുമെന്നാണ് മണ്ണ് പര്യവേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. ജില്ലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കാര്‍ഷിക ആസൂത്രണത്തില്‍ ഇത് പ്രധാന പങ്കുവഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+