സുനാമി: കൊല്ലത്ത് ഒരാള്‍ കൂടി മരിച്ചു
കൊല്ലം: സുനാമി കടല്‍ക്ഷോഭത്തില്‍ പെട്ട് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി കൊല്ലത്ത് മരിച്ചു. ഇതോടെ കൊല്ലം ജില്ലയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി.
അഴീക്കല്‍ പള്ളിപറമ്പില്‍ സെബാസ്റ്യന്റെ ഭാര്യ ആസ് (35) ആണ് മരിച്ചത്. ജനവരി നാല് ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ആസിന് ഡിസംബര്‍ 27 മുതല്‍ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃത്രിമശ്വാസം നല്‍കിവരികയായിരുന്നു.
സുനാമി ദുരന്തത്തില്‍ ആസിന്റെ മകള്‍ മേഴ്സി (14) മരിച്ചിരുന്നു. പ്രിന്‍സ് മകനാണ്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ക്ലാപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ സംസ്കാരം നടക്കും.












Click it and Unblock the Notifications