കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനാമി: കേരളം 1358 കോടി ആവശ്യപ്പെട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സുനാമി ദുരന്ത ബാധിത പ്രദേശങ്ങളിലെ പുനര്‍നിര്‍മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 1358 കോടി രൂപ കേന്ദ്രസഹായം അനുവദിക്കണമെന്ന് കേരളം അഭ്യര്‍ഥിച്ചു.

ദുരിതബാധിതപ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റ് മന്ത്രിമാരും നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചു. ചര്‍ച്ചയില്‍ 1358 കോടി രൂപ കേന്ദ്രസഹായം അനുവദിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പ്രകൃതിദുരന്തങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്താതെ പ്രത്യേക പാക്കേജായാണ് സംസ്ഥാനത്തിന് സഹായം അനുവദിക്കുകയെന്ന് കേന്ദ്രസംഘം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X