വെള്ളാപ്പളളിക്കെതിരെ മുസ്ലീംപത്രങ്ങള്‍
തിരുവനന്തപുരം: വിശാലഹിന്ദു ഐക്യത്തിനായി ആഹ്വാനം ചെയ്ത എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി മുസ്ലീംചായ്വുള്ള പത്രങ്ങള്‍ രംഗത്ത്.
ഹിന്ദുഐക്യമെന്ന വെള്ളാപ്പള്ളിയുടെ ആഹ്വാനം കേരളത്തെ സമുദായങ്ങളെ മലിനീകരിക്കാനുള്ള നീക്കമാണെന്ന് മാധ്യമം പത്രം മുന്നറിയിപ്പുനല്‍കുന്നു. മുസ്ലീംസമുദായത്തില്‍ പെടാത്തവര്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിച്ചത് ലീഗിലുള്‍പ്പെട്ട സംസ്ഥാന വിദ്യാഭ്യാസമന്ത്രിയുടെ വിശാലമനസ്കത കൊണ്ടാണെന്നും പത്രം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ന്യൂനപക്ഷസമുദായങ്ങള്‍ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് അവകാശങ്ങള്‍ നേടിയെടുക്കുകയാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ നിശിതമായി വിമര്‍ശിച്ച പത്രം നായര്‍-ഹിന്ദു സഖ്യത്തിലൂടെ പ്രയോജനമുണ്ടാകുന്നത് സംഘപരിവാറിനു മാത്രമായിരിക്കുമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക വ്യത്യസ്ത ചിന്താഗതികളുള്ള നായര്‍, ഈഴവ വിഭാഗങ്ങളുടെ സഖ്യം സാധ്യമല്ലെന്നഭിപ്രായപ്പെട്ടിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും തമ്മില്‍ കുടുംബബന്ധം സ്ഥാപിച്ചാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മ പരിഹരിക്കപ്പെടുമെന്നും ചന്ദ്രിക പരിഹസിക്കുന്നു.












Click it and Unblock the Notifications