നാലാംലോകവാദം സോഷ്യലിസത്തെ തകര്‍ക്കുന്നു: വി.എസ്.
പാലക്കാട്: മുതലാളിത്ത കാഴ്ചപ്പാടുകളുമായി യോജിച്ച് ശാസ്ത്രീയ സോഷ്യലിസത്തെ തകര്‍ക്കാനാണ് നാലാംലോകവാദികള്‍ ശ്രമിക്കുന്നതെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം വി.എസ്. അച്യുതാനന്ദന്‍.
സി.പി.എം ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഗസമരത്തെ തോല്‍പിക്കാന്‍ വര്‍ഗസഹകരണത്തിന്റെ പാത സ്വീകരിക്കണമെന്ന നാലാംലോകസിദ്ധാന്തവാദം തന്നെ കമ്മ്യൂണിസത്തിന് എതിരാണ്.
സാര്‍വദേശീയ തലത്തില്‍ സോഷ്യലിസത്തെ തകര്‍ക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിനിടയിലാണ് നാലാംലോകവാദികളും രംഗത്തിറങ്ങിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പാര്‍ട്ടി അംഗങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications