അല്‍ സര്‍ക്കാവി പിടിയിലായതായി റിപ്പോര്‍ട്ട്
ബാഗ്ദാദ്: ഇറാക്കിലെ അല്‍-ക്വയ്ദയുടെ മേധാവി അബു മുസബ് അല്‍ സര്‍ക്കാവി പിടിയിലായതായി എമിറേറ്റ്സ് ദിനപത്രമായ അല്‍ബയാനെ ഉദ്ധരിച്ച് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാക്കിലെ ബാക്കൂബ നഗരത്തില്‍ നിന്ന് അല്‍ സര്‍ക്കാവിയെ അറസ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഒരു കോടി യുഎസ് ഡോളറാണ് അമേരിക്ക അല്‍ സര്‍ക്കാവിയുടെ തലക്ക് വില പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം അറസ്റിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
അല്‍ സര്‍ക്കാവിയുടെ സായുധസംഘം വിവിധ ഗ്രൂപ്പുകളിലായാണ് ഇറാക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘത്തില്‍ ആയിരത്തിഅഞ്ഞൂറോളം അംഗങ്ങള്‍ വരും.












Click it and Unblock the Notifications