Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.ബി.ടി ഡയറക്ടര്‍ ഗള്‍ഫ് പര്യടനത്തില്‍

മസ്കറ്റ്: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കോര്‍ മാനേജിങ് ഡയറക്ടര്‍ പി.പി പട്നായിക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് പര്യടനമാരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കമ്പനിയുടെ പ്രാതിനിധ്യമുറപ്പുവരുത്താനും വിദേശഇടപാടുകാരുമായുള്ള ബന്ധം കൂടുതല്‍ സുതാര്യമാക്കാനുമുദ്ദേശിച്ചാണ് പര്യടനം.

ഒമാനില്‍ ഖലീലി ഗ്രൂപ്പുമായും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായും ചേര്‍ന്ന് എസ്.ബി.ടിയുടെ ഗ്ലോബല്‍ മണി എക്സ്ചേഞ്ച് കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. കറന്‍സി മാറ്റാനുള്ള സൗകര്യവും എസ്.ബി.ടിയുടെ വിവിധ പദ്ധതികളെപ്പറ്റിയുള്ള നിര്‍ദേശങ്ങളും ബാങ്ക് ഇവിടെ നല്‍കുന്നുണ്ട്. ബാങ്ക് ഡെപ്യൂട്ടേഷനില്‍ നിയമിച്ചിരിക്കുന്ന മത്തായി ആന്‍ഡ്രൂവാണ് കമ്പനി ജനറല്‍ മാനേജര്‍.

ദുബായ് സിറ്റി എക്സ്ചേഞ്ചുമായി ചേര്‍ന്ന് കറന്‍സി മാറ്റാനുള്ള സൗകര്യവും ബാങ്ക് ചെയ്തുകൊടുക്കുന്നുണ്ട്.

സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എസ്.ബി.ടി. വിദേശഇന്ത്യാക്കാരുമായി ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടത്തുന്ന എസ്.ബി.ടിക്ക് കേരളത്തില്‍ 552 ശാഖകളും 214 എടിഎം കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലായി 672 ശാഖകളും എസ്.ബി.ടിക്കുണ്ട്. വിദേശഇന്ത്യാക്കാരുടെ നിക്ഷേപം ഏറ്റവും കൂടുതലും ഈ ബാങ്കില്‍ത്തന്നെയാണ്.

21,000കോടി രൂപ നിക്ഷേപമുള്ള എസ്.ബി.ടി വഴിയാണ് കേരളത്തിലെ 25 ശതമാനം ബാങ്ക് ഇടപാടുകളും നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+