ഭാരതി ഫിബ്രവരി ഒന്ന് മുതല്‍ നിരക്ക് കുറയ്ക്കും
ദില്ലി: ഫിബ്രവരി ഒന്ന് മുതല്‍ ഭാരതി ടെലഫോണ്‍ നിരക്കുകള്‍ കുറയ്ക്കുമെന്ന് ഭാരതി ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അറിയിച്ചു.
ആക്സസ് ഡെഫിസിറ്റ് ചാര്‍ജ് എന്ന പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കാന്‍ ടെലകോം നിയന്ത്രണ സമിതി (ട്രായി) തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ആക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറയ്ക്കുന്നതിന്റെ 100 ശതമാനം ഗുണവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് സുനില്‍ മിത്തല്‍ പറഞ്ഞു.
ആക്സസ് ഡെഫിസിറ്റ് ചാര്‍ജ് കുറയ്ക്കുന്നതിനെ ബിഎസ്എന്‍എല്‍ ശക്തമായി എതിര്‍ത്തിരുന്നു. ട്രായിയുടെ നീക്കം ബിഎസ്എന്‍എല്ലിന്റെ പുതിയ പദ്ധതികളെ ബാധിച്ചേക്കില്ലെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കോര്‍പ്പറേഷന്‍.


Click it and Unblock the Notifications