പാര്‍ട്ടി സംഘട്ടനം: 19 പേര്‍ക്ക് പരിക്ക്
ബഹറാംപൂര്‍: പശ്ചിമബംഗാളിലെ ബഹറാംപൂരില്‍ സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പൊലീസുകാരടക്കം 19 പേര്‍ക്കു പരിക്കേറ്റു. പരസ്പരം കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് മൂന്നുറൗണ്ട് ആകാശത്തേക്കു വെടിവച്ചു.
രബീന്ദ്രഭവനിനെ ഒരു പാല്‍ സൊസൈറ്റിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന ഇവിടെ തെരഞ്ഞെടുപ്പുനടക്കുന്ന കെട്ടിടത്തിന് 200 മീറ്റര്‍ വരെ കൂട്ടംകൂടി നില്‍ക്കരുതെന്ന നിയമം തെറ്റിച്ച കോണ്‍ഗ്രസുകാരുമായി സിപിഎംകാര്‍ തര്‍ക്കം തുടങ്ങി. തുടര്‍ന്ന് ഇത് സംഘര്‍ഷത്തിലെത്തിയെന്ന് പൊലീസ് പറഞ്ഞു. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് പൊലീസ് ആകാശത്തേക്കു വെടിവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 82 പേരെ പൊലീസ് അറസ്റുചെയ്തു.












Click it and Unblock the Notifications